സ്വകാര്യബസില്‍ കോളജ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്കന് അറസ്റ്റില്‍
Wednesday, September 20, 2023 7:10 PM IST
തൃശൂര്‍: സ്വകാര്യബസില്‍ കോളജ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ മധ്യവയസ്കന് അറസ്റ്റില്‍. മേക്കാട്ടുകുളം സ്വദേശി വിന്‍സെന്റി(48)നെയാണ് ഗുരുവായൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
കുന്നംകുളം-പാവറട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. കുന്നംകുളത്തു നിന്നും പാവറട്ടിയിലേക്ക് പോവുകയായിരുന്ന ബസില്‍വെച്ച് യാത്രക്കാരനായ വിന്‍സെന്റ് അതിക്രമം കാട്ടിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
ഇതേത്തുടര്‍ന്ന് സഹയാത്രികരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടിച്ചുവയ്ക്കുകയും പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.