ഡബിള്‍ റെഡ്കാര്‍ഡ്; ബംഗളൂരുവിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി
Wednesday, September 27, 2023 11:18 PM IST
കോല്‍ക്കത്ത: ഐഎസ്എല്‍ പത്താം സീസണില്‍ ബംഗളൂരു എഫ്സിയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. മോഹന്‍ ബഗാനോട് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബംഗളൂരുവിന്റെ പരാജയം.
മത്സരത്തില്‍ രണ്ട് ബംഗളൂരു താരങ്ങള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. സുരേഷ് സിംഗ് വാങ്ജം, നൗറം റോഷന് സിംഗ് എന്നിവര്‍ക്കാണ് ചുവപ്പ്കാര്‍ഡ് ലഭിച്ചത്.
67-ാം മിനിറ്റില്‍ ഹ്യൂഗോ ബൗമോസാണ് ബഗാന്റെ വിജയ ഗോള്‍ നേടിയത്. ബഗാന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യ കളിയില്‍ പഞ്ചാബ് എഫ്സിയെയും അവര്‍ തോല്‍പ്പിച്ചിരുന്നു.
ആദ്യ കളിയില്‍ കേരളാ ബ്ലാസ്റ്റേഴ്സിനോടു പരാജയപ്പെട്ട ബംഗളൂരു എഫ്സി ഇതോടെ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെടുന്ന ആദ്യ ടീമായി മാറി.