ശരിക്കും ഞെ​ട്ടി​ച്ചെ​ന്ന് ടെ​ക് ലോ​കം! എ​ഐ ചി​ത്ര​ങ്ങ​ളു​ടെ ത​ന്പു​രാ​നാ​കാ​ൻ മെ​റ്റ​യു​ടെ ഇ​മാ​ജി​ൻ
ശരിക്കും ഞെ​ട്ടി​ച്ചെ​ന്ന് ടെ​ക് ലോ​കം! എ​ഐ ചി​ത്ര​ങ്ങ​ളു​ടെ ത​ന്പു​രാ​നാ​കാ​ൻ മെ​റ്റ​യു​ടെ ഇ​മാ​ജി​ൻ
Saturday, December 9, 2023 6:31 AM IST
വെബ് ഡെസ്ക്
കലിഫോർണിയ: എ​ഐ സാ​ങ്കേ​തി​ക​വി​ദ്യാ രം​ഗ​ത്ത് ചാ​റ്റ്ബോ​ട്ടു​ക​ൾ വി​പ്ല​വം സൃ​ഷ്ടി​ച്ച​തി​ന് പി​ന്നാ​ലെ ഇ​വ​യു​ടെ ഏ​റ്റ​വും പു​തി​യ പ​തി​പ്പു​ക​ൾ വി​ക​സി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് മി​ക്ക ക​ന്പ​നി​ക​ളും. ഈ ​ശ്രേ​ണി​യി​ൽ‌ ഏ​റ്റ​വും പു​തി​യ​താ​യി വ​ന്ന ഗൂ​ഗി​ളി​ന്‍റെ ജെ​മി​നി​യ്ക്ക് പി​ന്നാ​ലെ​യാ​ണ് മെ​റ്റ ​തങ്ങളുടെ എ​ഐ അ​ധി​ഷ്ഠി​ത ഇ​മേ​ജ് ജ​ന​റേ​റ്റ​ർ പ്ലാറ്റ്ഫോം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മെ​റ്റ​യു​ടെ എ​ഐ ചാ​റ്റ്ബോ​ട്ടി​നൊ​പ്പം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഇ​മേ​ജ് ജ​ന​റേ​റ്റ​ർ ടൂ​ളാ​ണ് ഇ​മാ​ജി​ൻ എ​ന്ന പ്ലാ​റ്റ്ഫോ​മാ​യി വ​ന്നി​രി​ക്കു​ന്ന​ത്. ലി​യ​നാ​ര്‍​ഡോ എ​ഐ, മി​ഡ്ജേ​ണി, ഡാ​ല്‍​ഇ എ​ന്നീ പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍​ക്ക് സ​മാ​ന​മാ​യ പ്ലാ​റ്റ്ഫോ​മാ​ണി​തെ​ന്നും സാ​ധാ​ര​ണ ഭാ​ഷ​യി​ല്‍ ത​ന്നെ കൊ​ടു​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ഐ ഉ​പ​യോ​ഗി​ച്ച് ചി​ത്ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​മെ​ന്നും മെ​റ്റ അ​റി​യി​ച്ചി​രു​ന്നു.

ന​വം​ബ​റി​ൽ ന​ട​ന്ന മെ​റ്റ​യു​ടെ 'ക​ണ​ക്ട്' ഡ​വ​ല​പ്പ​ര്‍ കോ​ണ്‍​ഫ​റ​ന്‍​സി​ലാ​ണ് ഇ​മേ​ജ് ജ​ന​റേ​റ്റ​റാ​യ ഇ​മാ​ജി​നി​നെ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. മെ​റ്റ​യു​ടെ എ​മു ഇ​മേ​ജ് ജ​ന​റേ​ഷ​ന്‍ മോ​ഡ​ല്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​മാ​ജി​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

imagine.meta.com എ​ന്ന ലി​ങ്ക് സ​ന്ദ​ര്‍​ശി​ച്ചാ​ല്‍ വിശദാംശങ്ങൾ ലഭ്യമാകും. ഇ​മേ​ജ് ജ​ന​റേ​റ്റ​ര്‍ വ​ഴി നി​ര്‍​മ്മി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ താ​ഴെ എ​ഐ നി​ര്‍​മ്മി​ത​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക വാ​ട്ട​ർ​മാ​ർ​ക്കും ഉ​ൾ​പ്പെ​ടു​ത്തും. നി​ല​വി​ൽ അ​മേ​രി​ക്ക​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​മാ​ജി​ന്‍റെ സേ​വ​നം സൗ​ജ​ന്യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നാ​ണ് സൂ​ച​ന.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<