അട്ടപ്പാടിയില്‍ ഭീതി പരത്തി മാങ്ങാക്കൊമ്പന്‍
Wednesday, June 7, 2023 9:06 AM IST
പാലക്കാട്: അട്ടപ്പാടി ചിറ്റൂര്‍ മിനര്‍വയില്‍ കാട്ടാനയിറങ്ങി. മിനര്‍വ സ്വദേശി സുരേഷിന്റെ വീടിന് സമീപമാണ് "മാങ്ങാ കൊമ്പന്'എന്ന് വിളിപ്പേരുള്ള ആന ഇറങ്ങിയത്.
പുലര്‍ച്ചെ എത്തിയ മാങ്ങാക്കൊമ്പനെ തുരത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒച്ചവയ്ക്കുകയും പടക്കം പൊട്ടിക്കുകയുമെല്ലാം ചെയ്തെങ്കിലും ആന പ്രദേശത്ത് നിന്ന് പോയില്ല. സാധാരണ മേഖലയിലിറങ്ങുന്ന മാങ്ങാക്കൊമ്പന്‍ കാട്ടിലേക്ക് തന്നെ മടങ്ങാറുണ്ട്.
എന്നാല്‍ ഇത്തവണ മാങ്ങാക്കൊമ്പന്‍ പോകാന്‍ കൂട്ടാക്കിയില്ല. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്. നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്.