മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് ഭരണമെന്ന് സര്‍വേ
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് ഭരണമെന്ന് സര്‍വേ
Saturday, September 30, 2023 11:16 PM IST
വെബ് ഡെസ്ക്
ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ഭരണം ലഭിക്കുമെന്ന പ്ര​വ​ച​ന​വു​മാ​യി ഇ​റ്റി​ജി അ​ഭി​പ്രാ​യ സ​ര്‍​വേ. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ ല​ഭി​ക്കു​ന്ന സീ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​യു​മെ​ന്നും റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

102 മു​ത​ല്‍ 110 സീ​റ്റ് വ​രെ ബി​ജെ​പി നേ​ടു​മെ​ന്നും 118 മു​ത​ല്‍ 128 വ​രെ സീ​റ്റു​ക​ള്‍ കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ക്കു​മെ​ന്നും സ​ര്‍​വേ വ്യ​ക്ത​മാ​ക്കു​ന്നു. ആ​കെ പോ​ള്‍ ചെ​യ്യു​ന്ന വോ​ട്ടു​ക​ളു​ടെ 41.02 ശ​ത​മാ​നം ബി​ജെ​പി​ക്കും 40.89 ശ​ത​മാ​നം കോ​ണ്‍​ഗ്ര​സി​നും 1.29 ശ​ത​മാ​നം ബ​ഹു​ജ​ന്‍ സ​മാ​ജ് പാ​ര്‍​ട്ടി​ക്കും(​ബി​എ​സ്പി) കി​ട്ടു​മെ​ന്നും സ​ര്‍​വേ​യി​ലു​ണ്ട്.

മ​റ്റ് പാ​ര്‍​ട്ടി​ക​ള്‍​ക്കെ​ല്ലാ​മാ​യി 0.43 ശ​ത​മാ​നം വോ​ട്ടാ​കും ല​ഭി​ക്കു​ക. മ​ഹാ​കൗ​ശ​ല്‍ മേ​ഖ​ല​യി​ല്‍ ബി​ജെ​പി​ക്ക് 18 മു​ത​ല്‍ 22 വ​രെ സീ​റ്റു​ക​ളും കോ​ണ്‍​ഗ്ര​സി​ന് 16 മു​ത​ല്‍ 20 സീ​റ്റു​ക​ള്‍ വ​രെ​യും ല​ഭി​ച്ചേ​ക്കും. ഗ്വാ​ളി​യ​ര്‍-​ച​മ്പ​ല്‍ മേ​ഖ​ല​യി​ല്‍ ബി​ജെ​പി​ക്ക് വെ​റും നാ​ലു മു​ത​ല്‍ എ​ട്ട് സീ​റ്റു​ക​ള്‍ വ​രെ ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ളൂ​വെ​ന്നും കോ​ണ്‍​ഗ്ര​സി​ന് ഇ​വി​ടെ 26 മു​ത​ല്‍ 30 സീ​റ്റ് വ​രെ ല​ഭി​ച്ചേ​ക്കു​മെ​ന്നും സ​ര്‍​വേ​യി​ലു​ണ്ട്.


സെ​ന്‍​ട്ര​ല്‍ മ​ധ്യ​പ്ര​ദേ​ശി​ലു​ള്ള 36 സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി​ക്ക് 22 മു​ത​ല്‍ 24 സീ​റ്റ് വ​രെ​യും കോ​ണ്‍​ഗ്ര​സി​ന് 12 മു​ത​ല്‍ 14 സീ​റ്റ് വ​രെ​യും ല​ഭി​ച്ചേ​ക്കും. ബു​ന്ദ​ല്‍​ഖ​ന്ത് മേ​ഖ​ല​യി​ലു​ള്ള 26 സീ​റ്റു​ക​ളി​ല്‍ 22 മു​ത​ല്‍ 24 എ​ണ്ണം വ​രെ ബി​ജെ​പി​യും 12 മു​ത​ല്‍ 14 വ​രെ കോ​ണ്‍​ഗ്ര​സും നേ​ടു​മെ​ന്നാ​ണ് സ​ര്‍​വേ​യി​ലെ പ്ര​വ​ച​നം.

വി​ന്ധ്യ മേ​ഖ​ല​യി​ലു​ള്ള 30 സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി​ക്ക് 19 മു​ത​ല്‍ 21 സീ​റ്റു​ക​ള്‍ വ​രെ​യും കോ​ണ്‍​ഗ്ര​സി​ന് എ​ട്ട് മു​ത​ല്‍ 10 സീ​റ്റ് വ​രെ​യും ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. 66 സീ​റ്റു​ക​ളു​ള്ള മാ​ള്‍​വ​യി​ല്‍ ബി​ജെ​പി​ക്ക് 20 മു​ത​ല്‍ 24 സീ​റ്റ് വ​രെ​യും കോ​ണ്‍​ഗ്ര​സി​ന് 41 മു​ത​ല്‍ 45 സീ​റ്റ് വ​രെ​യും ല​ഭി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മ​ധ്യ​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന് സീ​റ്റ് ന​ല്‍​കി​ല്ലെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ബി​ജെ​പി നി​ഷേ​ധി​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക​ക​മാ​ണ് അ​ഭി​പ്രാ​യ സ​ര്‍​വേ റി​പ്പോ​ര്‍​ട്ടും വ​ന്നി​രി​ക്കു​ന്ന​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<