കോഴിക്കോട്ട് യുവതി ഇടിമിന്നലേറ്റ് മരിച്ചു
Tuesday, May 30, 2023 9:42 PM IST
കോഴിക്കോട്: കൊടുവള്ളിയിൽ യുവതി ഇടിമിന്നലേറ്റ് മരിച്ചു. കിഴക്കോത്ത് നെല്ലാങ്കണ്ടി പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് നാലിനാണ് അപകടം സംഭവിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതി പൊടുന്നനേയുണ്ടായ ഇടിമിന്നിലേറ്റ് വീഴുകയായിരുന്നു. പ്രദേശത്ത് കടുത്ത മഴയും ഇടിമിന്നലുമാണ് അനുഭവപ്പെട്ടത്.