ന​ടി ല​ക്ഷ്മി​ക സ​ജീ​വ​ന്‍ അ​ന്ത​രി​ച്ചു
ന​ടി ല​ക്ഷ്മി​ക സ​ജീ​വ​ന്‍ അ​ന്ത​രി​ച്ചു
Friday, December 8, 2023 10:50 AM IST
കൊ​ച്ചി: "കാ​ക്ക' എ​ന്ന ഹ്ര​സ്വ ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ ന​ടി ല​ക്ഷ്മി​ക സ​ജീ​വ​ന്‍(24) അ​ന്ത​രി​ച്ചു. ഷാ​ര്‍​ജ​യി​ല്‍ ആ​യി​രു​ന്നു അ​ന്ത്യം. പ​ള്ളു​രു​ത്തി ക​ച്ചേ​രി​പ്പ​ടി വാ​ഴ​വേ​ലി​ല്‍ സ​ജീവന്‍റേ​യും ലി​മി​റ്റ​യു​ടേ​യും മ​ക​ളാ​ണ്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

2021 ഏ​പ്രി​ലി​ല്‍ റി​ലീ​സ് ചെ​യ്ത "കാ​ക്ക'​യി​ലെ പ​ഞ്ച​മി എ​ന്ന നാ​യി​ക വേ​ഷം ആ​യി​രു​ന്നു ല​ക്ഷ്മി​ക അ​വ​ത​രി​പ്പി​ച്ച​ത്. ക​റു​പ്പി​നാ​ല്‍ മാ​റ്റി​നി​ര്‍​ത്ത​പ്പെ​ട്ട​വ​രു​ടെ ക​ഥ പ​റ​ഞ്ഞ ചി​ത്രം ഏ​റെ നി​രൂ​പ​ക പ്ര​ശം​സ​ക​ള്‍ നേ​ടി​യി​രു​ന്നു.

മ​ല​യാ​ള സി​നി​മ​യി​ലും ല​ക്ഷ്മി​ക തന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചിരുന്നു. ഉ​യ​രേ, യ​മ​ണ്ട​ന്‍ പ്രേ​മ​ക​ഥ, സൗ​ദി വെ​ള്ള​ക്ക, പ​ഞ്ച​വ​ര്‍​ണ​ത​ത്ത, ഒ​രു കു​ട്ട​നാ​ട​ന്‍ ബ്ലോ​ഗ്, നി​ത്യ​ഹ​രി​ത നാ​യ​ക​ന്‍,പു​ഴ​യ​മ്മ, തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.
Related News
<