വിരമിക്കൽ മൂഡിലാണെന്ന് കെ.ടി. ജലീൽ
Tuesday, October 1, 2024 4:16 PM IST
മലപ്പുറം: വിരമിക്കൽ മൂഡിലാണെന്ന് കെ.ടി. ജലീൽ എംഎൽഎ. ബുധനാഴ്ച പുറത്തിറക്കുന്ന പുസ്തകത്തിലെ അധ്യായത്തിലാണ് ജലീൽ ഇക്കാര്യം കുറിച്ചിരിക്കുന്നത്.
പാർട്ടി ആവശ്യപ്പെട്ടാൽ സേവനം തുടരും. സിപിഎം സഹയാത്രികനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ആഗ്രഹങ്ങളെല്ലാം പൂവണിഞ്ഞു. ഇനി മാന്യമായ പിൻമാറണം. സ്വരം നന്നാകുന്പോൾ പാട്ട് നിർത്തുന്നുവെന്നും ജലീൽ പറയുന്നു.