അയ്യപ്പഭക്തർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തണം: കെ.സുധാകരൻ
Sunday, December 10, 2023 10:41 PM IST
തിരുവനന്തപുരം: ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തജനങ്ങൾക്ക് ആവശ്യമായ കൂടുതൽ അടിസ്ഥാന സൗകര്യം ഏർപ്പെടുത്താൻ സർക്കാരും ദേവസ്വം ബോർഡും അടിയന്തരമായി തയാറാകണമെന്നും ദേവസ്വം മന്ത്രി ഏകോപന ചുമതല ഏറ്റെടുക്കണമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകാരൻ.
മണ്ഡലകാലത്ത് ശബരിമലയിൽ മുൻകാലങ്ങളിൽ വിവിധ വകുപ്പുകളുടെ ഏകോപനം നടത്താൻ ദേവസ്വം മന്ത്രി ഉൾപ്പെടെയുള്ളവർക്ക് ചുമതലയുണ്ടായിരുന്നു. നവ കേരള സദസ് പുരോഗമിക്കുന്നതിനാൽ ഇപ്പോൾ മന്ത്രിതലത്തിലുള്ള ഏകോപനം നടക്കുന്നില്ല.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പിആർ വർക്കിന്റെ ഭാഗമായുള്ള നവ കേരള സദസിൽ മാത്രമാണ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാരും ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.