കോ​ട്ട​യം: ആ​ധു​നി​ക​രീ​തി​യി​ല്‍ നി​ര്‍​മി​ച്ച കോ​ട്ട​യം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ടെ​ര്‍​മി​ന​ല്‍ ചോ​ര്‍​ന്നൊ​ലി​ക്കു​ന്നു. ഉ​ദ്ഘാ​ട​നം ന​ട​ത്തി ഒ​രു വ​ര്‍​ഷം തി​ക​യു​ന്ന​തി​നു മു​ന്‍​പു​ത​ന്നെ കെ​ട്ടി​ട​ത്തി​ല്‍ ചോ​ര്‍​ച്ച​യു​ണ്ടാ​യി​രി​ക്കു​ക​യാ​ണ്.

യാ​ത്ര​ക്കാ​ര്‍ ഇ​രി​ക്കു​ന്ന ഭാ​ഗ​മാ​ണ് ചോ​രു​ന്ന​ത്. മ​ഴ വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങു​ന്ന​തി​നാ​ല്‍ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടു​ണ്ടാ​യി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. മ​ഴ പെ​യ്താ​ല്‍ ടെ​ര്‍​മി​ന​ലി​ല്‍ വൈ​ദ്യു​തി ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

രാ​ത്രി​യി​ലാ​ണ് ഇ​ത് ഏ​റെ ദു​രി​ത​മു​ണ്ടാ​ക്കു​ന്ന​ത്. വ​യ​റിം​ഗി​നു​ള്ളി​ല്‍ വെ​ള്ളം ക​യ​റി ഷോ​ര്‍​ട്ട് ആ​കു​ന്ന​താ​ണ് വൈ​ദ്യു​തി മു​ട​ങ്ങാ​ന്‍ കാ​ര​ണ​മാ​കു​ന്ന​ത്. ജ​ന​റേ​റ്റ​ര്‍ സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​രു​ട്ട​ത്ത് ഇ​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. ഭി​ത്തി​ക​ള്‍ പാ​ന​ല്‍ ചെ​യ്ത സ്ലാ​ബു​ക​ള്‍ പ​ല​സ്ഥ​ല​ത്തും പൊ​ട്ടി​ക്കീ​റി.

ചെ​ല​വ് കു​റ​ഞ്ഞ മാ​തൃ​ക​യാ​യ പ്രീ-​ഫാ​ബ് രീ​തി​യി​ലാ​ണ് ടെ​ര്‍​മി​ന​ല്‍ നി​ര്‍​മി​ച്ച​ത്. ഓ​രോ ഭാ​ഗ​വും ഒ​രു സ്ഥ​ല​ത്തു ത​യാ​റാ​ക്കി​യ ശേ​ഷം കൂ​ട്ടി​യൊ​ജി​പ്പി​ക്കു​ന്ന രീ​തി​യാ​ണി​ത്. യു​പി​വി​സി (പ്ലാ​സ്റ്റി​ക് ഇ​ല്ലാ​ത്ത പി​വി​സി), ഡ​ബ്ല്യു​പി​വി​സി, എം​എ​സ് ഫ്രെ​യിം എ​ന്നീ വ​സ്തു​ക്ക​ളാ​ണ് പ്രീ-​ഫാ​ബി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ആ​ര്‍​സി​സി മേ​ല്‍​ക്കൂ​ര​യാ​ണ് ടെ​ര്‍​മി​ന​ലി​ന് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ക​നം​കു​റ​ഞ്ഞ സ്ലാ​ബു​ക​ള്‍ പാ​കി​യ ശേ​ഷം കോ​ണ്‍​ക്രീ​റ്റ് മി​ശ്രി​തം മു​ക​ളി​ല്‍ നി​ര​ത്തു​ന്ന​താ​ണ് ഈ ​രീ​തി. എ​ന്നാ​ല്‍ ഇ​വി​ടെ സ്ലാ​ബു​ക​ള്‍​ക്ക് മു​ക​ളി​ല്‍ സി​മ​ന്‍റ് ക​ല​ക്കി (ഗ്രൗ​ട്ട്) ഒ​ഴി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ക​ന​മി​ല്ലാ​ത്ത സ്ലാ​ബാ​യ​തി​നാ​ല്‍ വാ​ട്ട​ര്‍ ടാ​ങ്ക് വ​യ്ക്കാ​ന്‍​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ടെ​ര്‍​മി​ന​ലി​ല്‍ നേ​ര​ത്തെ 2,000 ലി​റ്റ​റി​ന്‍റെ വാ​ട്ട​ര്‍ ടാ​ങ്ക് ആ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ 500 ലി​റ്റ​റി​ന്‍റെ ടാ​ങ്കാ​ണ് വ​ച്ചി​രി​ക്കു​ന്ന​ത്.

ഭി​ത്തി​യും സ്ലാ​ബ് ഉ​പ​യോ​ഗി​ച്ച് തി​രി​ച്ചി​രി​ക്കു​ക​യാ​ണ്. തൂ​ണ് നി​ര്‍​മി​ച്ച​തി​നു​ശേ​ഷം ഇ​തി​നി​ട​യി​ല്‍ സ്ലാ​ബ് ഉ​പ​യോ​ഗി​ച്ച് ഭി​ത്തി തി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ണി​പോ​ലും ഇ​തി​ല്‍ അ​ടി​ക്കാ​ന്‍ ക​ഴി​യി​ല്ല.

2022 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു ടെ​ര്‍​മി​ന​ലി​ന്‍റെ ഉ​ദ്ഘാ​ട​നം. 1.81 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ബ​സ് ടെ​ര്‍​മി​ന​ല്‍ നി​ര്‍​മി​ച്ച​ത്. താ​ത്ക്കാ​ലി​ക കെ​ട്ടി​ടം എ​ന്ന നി​ല​യി​ലാ​ണ് ടെ​ര്‍​മി​ന​ല്‍ നി​ര്‍​മി​ച്ച​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ആ​ലോ​ച​ന​ക​ള്‍ നി​ല​ച്ച​മ​ട്ടാ​ണ്.