ബി​ജെ​പി വ​ർ​ഗീ​യ ക​ലാ​പ​മു​ണ്ടാ​ക്കു​ന്നെ​ന്ന് ക​പി​ൽ സി​ബ​ൽ
ബി​ജെ​പി വ​ർ​ഗീ​യ ക​ലാ​പ​മു​ണ്ടാ​ക്കു​ന്നെ​ന്ന് ക​പി​ൽ സി​ബ​ൽ
Sunday, April 2, 2023 11:21 AM IST
ന്യൂ​ഡ​ൽ​ഹി: 2024ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ രാ​ജ്യ​ത്ത് വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ളു​ണ്ടാ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മ​മെ​ന്ന് ക​പി​ൽ സി​ബ​ൽ. പ​ശ്ചി​മ​ബം​ഗാ​ളി​ലും ഗു​ജ​റാ​ത്തി​ലും രാ​മ​ന​വ​മി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ അ​തി​ന്‍റെ ട്രെ​യി​ല​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ർ​ഗീ​യ ക​ലാ​പം, വി​ദ്വേ​ഷ പ്ര​സം​ഗം, ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഇ​ര​ക​ളാ​ക്ക​ൽ, സി​ബി​ഐ, ഇ​ഡി, തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ തു​ട​ങ്ങി​യ​വ​യെ ഉ​പ​യോ​ഗി​ച്ച് എ​തി​രാ​ളി​ക​ളെ ല​ക്ഷ്യ​മി​ടു​ക തു​ട​ങ്ങി​യ​വ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ബി​ജെ​പി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<