കോടതി വിധി അംഗീകരിക്കുന്നു, റിവ്യു ഹര്‍ജി നല്‍കില്ല: ഗോപിനാഥ് രവീന്ദ്രന്
Thursday, November 30, 2023 12:21 PM IST
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വിസിയായി തന്നെ പുനര്‍നിയമിച്ച ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രന്. താന്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
താന്‍ ആവശ്യപ്പെട്ടിട്ടല്ല പുനര്‍നിയമനം നടത്തിയത്. കണ്ണൂര്‍ വിസിയായി പല കാര്യങ്ങളും ചെയ്യാന്‍ സാധിച്ചു. ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ഡല്‍ഹിയിലെ തന്റെ സ്ഥിരജോലിയില്‍ പ്രവേശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിയത്.
വിസിയെ നിയമിച്ച രീതി ചട്ടവരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ അനാവശ്യ ഇടപെടലുണ്ടായെന്നും വ്യക്തമാക്കിയിരുന്നു.