ജിയോ ബേബിയുടെ നിലപാടിനോട് യോജിപ്പില്ല; വിശദീകരണവുമായി എംഎസ്എഫ്
Thursday, December 7, 2023 12:20 PM IST
കോഴിക്കോട്: സംവിധായകൻ ജിയോ ബേബിയെ ഫാറൂഖ് കോളജിലെ പരിപാടിയിൽ നിന്നും ഒഴിവാക്കിയ നടപടിയിൽ വിശദീകരണവുമായി എംഎസ്എഫ്. ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ ജിയോ ബേബിക്ക് അവകാശമുള്ളതുപോലെ എന്തുകേള്‍ക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം വിദ്യാര്‍ഥികള്‍ക്കുണ്ടെന്ന് എംഎഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസ് പറഞ്ഞു.
അദ്ദേഹം അപമാനിക്കപ്പെട്ടതിന്റെ വേദന ഉള്‍ക്കൊള്ളുന്നു. സമൂഹത്തെ ആരാചകത്വത്തിലേക്ക് നയിക്കുന്ന അദ്ദേഹത്തിന്റെ നിലപാടിനോട് നേരത്തെയുള്ള അഭിപ്രായത്തില്‍ മാറ്റമില്ല. ഫാറൂഖ് കോളജിലെ യൂണിയന് എന്ന നിലയില്‍ എംഎസ്എഫ് എടുത്ത ആ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ജിയോ ബേബിയുടെ നിലപാടിനോട് യോജിപ്പില്ല. ആ പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് യൂണിയന് ഭാരവാഹികള്‍ അറിയിച്ചതെന്നും നവാസ് പറഞ്ഞു.
ക്ഷണിക്കപ്പെട്ട വ്യക്തി എന്ന നിലയില്‍ ജിയോ ബേബി അപമാനിക്കപ്പെടാന്‍ പാടില്ലായിരുന്നു. ആരാണോ ക്ഷണിച്ചത് അവരായിരുന്നു അതില്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നതെന്നും നവാസ് കൂട്ടിച്ചേർത്തു.