ഐഎസ്എല്‍: ചെന്നൈയിനെ തോല്‍പ്പിച്ച് ഒഡീഷ
Saturday, September 23, 2023 9:44 PM IST
ഭുവനേശ്വര്‍: ഐഎസ്എല്‍ പത്താംസീസണിലെ രണ്ടാം മത്സരത്തില്‍ ഒഡീഷ എഫ്സിയ്ക്കു ജയം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിൻ എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ആതിഥേയര്‍ വിജയം ആഘോഷിച്ചത്.
ഒഡീഷയ്ക്കായി ജെറി മാവിമിംഗ്താംഗ 45-ാം മിനിറ്റിലും ഡിയാഗോ മൗറീഷ്യോ 63-ാം മിനിറ്റിലും ലക്ഷ്യം കണ്ടു. ഈ മാസം 28ന് മുംബൈസിറ്റി എഫ്സിയ്ക്കെതിരേയാണ് ഒഡീഷയുടെ അടുത്ത മത്സരം.