ഇസ്രയേലിന് മറുപടി നൽകിക്കഴിഞ്ഞു; ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ
Wednesday, October 2, 2024 1:24 AM IST
ടെഹറാൻ: ഇസ്രയേലിന് മറുപടി നൽകിക്കഴിഞ്ഞെന്ന് ഇറാൻ. ഇനി ഇസ്രയേൽ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ വ്യക്തമാക്കി.
ഇസ്രയേലിനു നേരെ ഇറാന്റെ മിസൈൽ ആക്രമണം നടത്തിയിരുന്നു. ടെൽഅവീവിലുണ്ടായ ആക്രമണത്തിൽ നിരവധിപേർ മരിച്ചതായാണ് വിവരം. ടെൽ അവീവിൽ ആക്രമണം നടന്നതായി ഇസ്രയേൽ സ്ഥിരീകരിച്ചു.
ഹിസബുള്ള തലവൻ സയ്യിദ് ഹസൻ നസ്റല്ലയെ ഇസ്രായേൽ വധിച്ചതിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിനു പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
രാജ്യത്തുടനീളം അപായ സൈറൺ മുഴങ്ങി. സൈന്യം നല്കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേല്‍ ജനതയോട് ആവശ്യപ്പെട്ടു.