ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​ഖ​ര്‍​ജി ന​ഗ​റി​ലെ വ​നി​താ പിജി ഹോ​സ്റ്റ​ലി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. നി​ര​വ​ധി​പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു.

12 ഫയർഫോഴ്സ് യൂ​ണി​റ്റു​ക​ള്‍ ചേ​ര്‍​ന്ന് തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. എട്ട് ഫയർഫോഴ്സ് യൂണിറ്റുകൾ കൂടി സ്ഥലത്തെത്തുമെന്ന് വിവരമുണ്ട്.

പടവുകൾക്കു സമീപം സ്ഥാപിച്ചിരുന്ന മീറ്റർ ബോർഡിൽ നിന്ന് തീപടരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും ആർക്കും അപകടമില്ലെന്നും ഡൽഹി അഗ്നിശമന സേനാ മേധാവി അതുൽ ഗാർഗ് അറിയിച്ചു.