പൊന്നും വില..! സ്വർണവില സർവകാല റിക്കാർഡിൽ
സ്വന്തം ലേഖകൻ
Tuesday, January 24, 2023 3:00 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റിക്കാർഡിൽ. ചൊവ്വാഴ്ച രാവിലെ പവന് 280 രൂപ കൂടി 42,160 രൂപയിലെത്തി. ഗ്രാമിന് 5,270 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇതിന് മുമ്പ് 2020 ഓഗസ്റ്റിലാണ് സ്വർണവില സർവകാല റിക്കാർഡായ 42,000 രൂപയിൽ എത്തിയത്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 5,250 രൂപയായിരുന്നു വില.