വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഭിക്ഷാടനം; നാല് പേർ അറസ്റ്റിൽ
Saturday, April 1, 2023 5:02 AM IST
റിയാദ്: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ നാല് പ്രവാസികള്‍ സൗദിയില്‍ അറസ്റ്റിലായി. ഈജിപ്ത്, ജോര്‍ദാന്‍, പാക്കിസ്ഥാൻ സ്വദേശികളെയാണ് റിയാദ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
റംസാനില്‍ യാചകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. വിവിധ സുരക്ഷാവകുപ്പുകളുടെ നേതൃത്വത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണം നടത്തി വരുന്നത്.