കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അവഗണനയല്ല, പ്രതികാരം: ഇ.പി. ജയരാജൻ
Wednesday, December 6, 2023 8:29 PM IST
കോഴിക്കോട്: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്നത് അവഗണനയല്ല പ്രതികാരമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. സംസ്ഥാനത്തിന് അർഹതപ്പെട്ട അവകാശങ്ങൾ കേന്ദ്ര സർക്കാർ നിഷേധിക്കുകയാണ്. ഇത് സംസ്ഥാനത്തെ ദുർബലമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഇതരകക്ഷികൾ ഭരിക്കുന്ന സർക്കാരുകൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ബിജെപിയെ അകറ്റിനിർത്തുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെയാണ് ഇവർ പ്രധാന ശത്രുവായി കാണുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇതിനെതിരേ പ്രതികരിക്കുന്നില്ല. സംസ്ഥാനത്തിന്റെ പ്രധാന വരുമാനമായ പെട്രോൾ ഡീസൽ നികുതി 62 ലക്ഷം പേർക്ക് ക്ഷേമ പെൻഷനുകൾ നൽകാനാണ് സർക്കാർ ഉപയോഗിക്കുന്നത്. മറ്റു സർക്കാരുകൾ ബഡ്ജറ്റിൽ വെറുതെ പ്രഖ്യാപനങ്ങൾ നടത്തുന്പോൾ ഇവിടെ വികസനം നടപ്പിലാക്കുന്ന സർക്കാണ് ഭരിക്കുന്നതെന്നും ഇപി കൂട്ടിച്ചേർത്തു.