സച്ചിൻ പൈലറ്റ് പിന്നിൽ; വോട്ടുകുറച്ചത് കോൺഗ്രസിലെ തമ്മിലടി?
Sunday, December 3, 2023 10:12 AM IST
ജയ്പൂർ: വോട്ടെണ്ണൽ പുരോഗമിക്കവെ രാജസ്ഥാനിൽ കോൺഗ്രസിന്റെ മുഖമായ സച്ചിൻ പൈലറ്റ് പിന്നിൽ. ടോങ്ക് മണ്ഡലത്തിൽ നിന്നുമാണ് സച്ചിൻ ജനവിധി തേടുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി അജിത് സിംഗാണ് ഇവിടെ മുന്നിൽ. സച്ചിൻ പൈലറ്റ് പരാജയപ്പെട്ടാൽ അത് പാർട്ടിക്ക് കനത്ത തിരിച്ചടിയാകും നൽകുക.
അഞ്ചുശതമാനം വോട്ട് രാജസ്ഥാനിലുള്ള വിഭാഗമാണ് സച്ചിൻ ഉൾപ്പെട്ട ഗുജ്ജാർ വിഭാഗം. കോൺഗ്രസിനൊപ്പം നിന്ന വിഭാഗമായിരുന്നു ഇവരെങ്കിലും നിലവിൽ കോൺഗ്രസിനൊപ്പമല്ല. ബിജെപിയ്ക്കായിരിക്കും തങ്ങളുടെ വിഭാഗത്തിന്റെ വോട്ടുകളെന്ന് ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ അഞ്ചുശതമാനം വോട്ടുകൾ ബിജെപിയ്ക്ക് നേടാൻ സാധിച്ചെങ്കിൽ കോൺഗ്രസിന് ഏൽക്കുന്ന ഏറ്റവും വലിയ പ്രഹരമായിരിക്കുമത്.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ അഭിമുഖങ്ങളിൽ സച്ചിൻ ആത്മവിശ്വാസം പ്രകടപ്പിച്ചിരുന്നെങ്കിലും വോട്ടുകൾ ഭിന്നിക്കുമെന്ന് സച്ചിന് വ്യക്തമായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.