കണ്ണൂരിൽ സ്കൂൾ വിദ്യാർഥി മുങ്ങിമരിച്ചു
Sunday, June 4, 2023 9:22 PM IST
കണ്ണൂർ: എടയന്നൂരിൽ സ്കൂൾ വിദ്യാർഥി മുങ്ങിമരിച്ചു. പാപ്പിനിശേരി എരോളി സ്വദേശിയും എരോളി ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ രംഗീത് രാജ് (14) ആണ് മരിച്ചത്.
പിതാവ് രാജേഷിനൊപ്പം കുളിക്കാനിറങ്ങിയ വേളയിലാണ് രംഗീത് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ രാജേഷ് ചികിത്സയിൽ തുടരുകയാണ്.