ഡ്രൈവിംഗ് സ്കൂള്‍ ഉടമ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍
Saturday, September 30, 2023 12:51 PM IST
കോട്ടയം: കടുത്തുരുത്തിയിൽ ഡ്രൈവിംഗ് സ്കൂള്‍ ഉടമയെ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടുത്തുരുത്തി അഞ്ജലി ഡ്രൈവിംഗ് സ്കൂള്‍ ഉടമ വാലാച്ചിറ കാലായില്‍ സെബാസ്റ്റ്യന്‍(57) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉഴവൂരില്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് വിദ്യാർഥികളുമായി പോയ സെബാസ്റ്റ്യനെ പിന്നീട് കാണാതാകുകയായിരുന്നു.
ഉച്ചയ്ക്ക് ശേഷം മൊബൈലില്‍ പല തവണ ബന്ധപ്പെട്ടെങ്കിലും എടുത്തില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. രാത്രിയോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. ഇതോടെ ബന്ധുക്കള്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്കി.
തുടർന്ന് ഇന്ന് രാവിലെയോടെ കുത്താട്ടുകുളത്തെ ക്ഷേത്രക്കുളത്തില്‍ നിന്ന് സെബാസ്റ്റ്യന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സെബാസ്റ്റ്യന്റെ സ്കൂട്ടർ കുളത്തിന് സമീപം നിർത്തിയിട്ട നിലയിലായിരുന്നു.