സുരിനാം സന്ദർശനത്തിനായി പുറപ്പെട്ട് രാഷ്ട്രപതി
Sunday, June 4, 2023 2:24 PM IST
ന്യൂഡൽഹി: ആറ് ദിവസം നീണ്ടുനിൽക്കുന്ന വിദേശപര്യടനത്തിനായി പുറപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമു. ദക്ഷിണ അമേരിക്കൻ രാജ്യമായ സുരിനാനം, ബാൾട്ടിക്ക് രാജ്യമായ സെർബിയ എന്നിവ മുർമു സന്ദർശിക്കും.
രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം മുർമു നടത്തുന്ന ആദ്യ ഔദ്യോഗിക വിദേശ പര്യടനമാണിത്. സുരിനാം പ്രസിഡന്റ് ചന്ദ്രികപെർസാദ് സന്തോഖിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മുർമു പര്യടനം നടത്തുന്നത്.
ജൂൺ നാല് മുതൽ ആറ് വരെ അവിടെ തുടരുന്ന രാഷ്ട്രപതി സുരിനാമിൽ ഇന്ത്യക്കാർ കാലുകുത്തിയതിന്റെ 150-ാം വാർഷികാഘോഷ ചടങ്ങിലും പങ്കെടുക്കും. തുടർന്ന് സെർബിയയിലേക്ക് പുറപ്പെടുന്ന മുർമു ജൂൺ ഒമ്പതിന് ഇന്ത്യയിലേക്ക് മടങ്ങും.