സ്കൂൾ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Thursday, December 7, 2023 2:17 AM IST
തിരുവനന്തപുരം: പാറശാലയില്‍ സ്കൂള്‍ ബസ് ഇടിച്ച് സ്കൂട്ടർ യാത്രകയ്ക്ക് ദാരുണാന്ത്യം. കൊല്ലങ്കോട് വെങ്കഞ്ഞി സ്വദേശിനി പത്മജ (46) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് പാറശാല ലോ കോളജിന് സമീപമായിരുന്നു അപകടം. സ്കൂട്ടറിൽ മകള്‍ക്കൊപ്പം ഡോക്ടറെ കണ്ട് തിരികെ വീട്ടിലേക്ക് പോകുകയായിരുന്നു പത്മജ. സ്കൂട്ടറിൽ സ്കൂള്‍ ബസ് തട്ടിയതിനെ തുടര്‍ന്ന് പത്മജ തെറിച്ചുവീണു.
തുടര്‍ന്ന് പത്മജയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. മകള്‍ കൃഷ്ണപ്രിയ നിസാര പരിക്കുകളോടെ പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
കന്യാകുമാരി തിരുവട്ടാറിലുള്ള സ്വകാര്യ സ്കൂളിന്റെ ബസാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തിന് ശേഷം ബസ് നിര്‍ത്താതെ പോയെന്നും നാട്ടുകാര്‍ ആരോപിച്ചു.