മകൾ ഡൽഹി പോലീസിന്റെ പിടിയിലെന്ന് വ്യാജ സന്ദേശം; എംഎൽഎയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം
Friday, September 13, 2024 7:58 PM IST
കൊച്ചി: ആലുവ എംഎൽഎ അൻവർ സാദത്തിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ സൈബർ തട്ടിപ്പ് സംഘത്തിന്റെ ശ്രമം. വ്യാഴാഴ്ച രാവിലെയാണ് തട്ടിപ്പ് സംഘത്തിന്റെ സന്ദേശം ലഭിച്ചത്.
എംഎൽഎയുടെ മകൾ ഡൽഹി പോലീസിന്റെ പിടിയിലാണെന്നായിരുന്നു സന്ദേശം. മയക്കുമരുന്നുമായാണ് മകളെ അറസ്റ്റുചെയ്തിരിക്കുന്നതെന്നും തട്ടിപ്പ് സംഘത്തിന്റെ സന്ദേശത്തിൽ പറയുന്നു.
സംഭവത്തിൽ എംഎൽഎ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എറണാകുളം സൈബർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.