ഓ​സീ​സി​നെ പ​റ​പ്പി​ച്ച് ഇ​ന്ത്യ; അ​നാ​യാ​സ ജ​യം
ഓ​സീ​സി​നെ പ​റ​പ്പി​ച്ച് ഇ​ന്ത്യ; അ​നാ​യാ​സ ജ​യം
Friday, December 1, 2023 10:56 PM IST
റാ​യ്പു​ർ: നാ​ലാം ട്വ​ന്‍റി20 മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ​യ്ക്ക് ജ​യം. 20 റ​ൺ​സി​നാ​ണ് ഇ​ന്ത്യ ജ​യി​ച്ച​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ 20 ഓ​വ​റി​ൽ ഒ​ൻ​പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 174 റ​ൺ​സെ​ടു​ത്ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യ്ക്ക് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 154 റ​ണ്‍​സെ​ടു​ക്കാ​നാ​ണ് സാ​ധി​ച്ച​ത്.

റി​ങ്കു സിം​ഗ് (29 പ​ന്തി​ൽ 46), യ​ശ്വ​സി ജ​യ്‌​സ്വാ​ൾ (28 പ​ന്തി​ൽ 37), ജി​തേ​ഷ് ശ​ർ​മ (19 പ​ന്തി​ൽ 35), ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ് (28 പ​ന്തി​ൽ 32) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോർ സ​മ്മാ​നി​ച്ച​ത്.

ഓ​പ്പ​ണ​ർ​മാ​രാ​യ ശ്വ​സി ജ​യ്‌​സ്വാ​ളും ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദും ഭേ​ദ​പ്പെ​ട്ട തു​ട​ക്ക​മാ​ണ് ഇ​ന്ത്യ​യ്ക്കു ന​ൽ​കി​യ​ത്. ജ​യ്‌​സ്വാ​ൾ ഒ​രു സി​ക്സും ആ​റു ഫോ​റും അ​ടി​ച്ച​പ്പോ​ൾ ഋ​തു​രാ​ജ് ഒ​രു സി​ക്സും മൂ​ന്നു ഫോ​റും നേ​ടി. ആ​രോ​ൺ ഹാ​ർ​ദി​യാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്.

പി​ന്നീ​ടെ​ത്തി​യ ശ്രേ​യ​സ് അ​യ്യ​ർ​ക്ക് തി​ള​ങ്ങാ​നാ​യി​ല്ല. ഏ​ഴു പ​ന്തി​ൽ എ​ട്ടു റ​ൺ​സ് മാ​ത്ര​മെ​ടു​ത്ത ശ്രേ​യ​സി​നെ ത​ൻ​വീ​ർ സാം​ഘ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ‌ും (ര​ണ്ട് പ​ന്തി​ൽ ഒ​ന്ന്) പു​റ​ത്താ​യി.


റി​ങ്കു സിം​ഗ് ര​ണ്ടു സി​ക്സും നാ​ലു ഫോ​റും പ​റ​ത്തി. ഗെ​യ്‌​ക്‌​വാ​ദ് പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ എ​ത്തി​യ ജി​തേ​ഷ് ശ​ർ​മ റി​ങ്കു​വി​നു മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ജി​തേ​ഷ്, മൂ​ന്നു സി​ക്സും ഒ​രു ഫോ​റും നേ​ടി. അ​ക്‌​സ​ർ പ​ട്ടേ​ൽ (പൂ​ജ്യം), ദീ​പ​ക് ചാ​ഹ​ർ (പൂ​ജ്യം), ര​വി ബി​ഷ്ണോ​യ് (മൂ​ന്ന് പ​ന്തി​ൽ നാ​ല്) എ​ന്നി​വ​രും ദ​യ​നീ​യ​മാ​യി പു​റ​ത്താ​യി.

ഓ​സീ​സി​ന്‍റെ തു​ട​ക്കം ത​ന്നെ പാ​ളി‌​യി​രു​ന്നു 52 റ​ണ്‍​സി​നി​ടെ അ​വ​ര്‍​ക്ക് മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി. ജോ​ഷ് ഫി​ലി​പ് (എ​ട്ട്), ട്രാ​വി​സ് ഹെ​ഡ് (31), ആ​രോ​ണ്‍ ഹാ​ര്‍​ഡി (എ​ട്ട്) എ​ന്നി​വ​രാ​ണ് ആ​ദ്യം ത​ന്നെ പു​റ​ത്താ​യ​ത്.

ബെ​ന്‍ മ​ക്‌​ഡെ​ര്‍​മോ​ട്ട് (19) - ടിം ​ഡേ​വി​ഡ് (19) സ​ഖ്യം 35 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. എ​ന്നാ​ല്‍ മ​ക്‌​ഡെ​ര്‍​മോ​ട്ടി​നെ അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍ പു​റ​ത്താ​ക്കി. ടിം ​ഡേ​വി​ഡി​ന്‍റെ വി​ക്ക​റ്റ് ദീ​പ​ക് ചാ​ഹ​ർ തെ​റു​പ്പി​ച്ചു. മാ​ത്യൂ ഷോ​ര്‍​ട്ടി​നെ​യും ചാ​ഹ​ർ പു​റ​ത്താ​ക്കി.

ബെ​ന്‍ ഡ്വാ​ര്‍​ഷി​സ് ഒ​രു റ​ൺ​സ് മാ​ത്രം നേ​ടി പു​റ​ത്താ​യി. മാ​ത്യു വെ​യ്ഡ് (36) പൊ​രു​തി​യെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല. ക്രി​സ് ഗ്രീ​ന്‍ (ഒ​ന്ന്) പു​റ​ത്താ​വാ​തെ നി​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<