കൊ​ച്ചി: ചെ​റാ​യി ബീ​ച്ചി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു​പേ​രെ കാ​ണാ​താ​യി. യു​പി, ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ വാ​ഹി​ദ്, സെ​ഹ്ബാ​ൻ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് 11 അം​ഗ സം​ഘം ബീ​ച്ചി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്.

സം​ഘ​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട നാ​ലു​പേ​രെ ലൈ​ഫ്ഗാ​ർ​ഡ് ര​ക്ഷ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ര​ണ്ടു​പേ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

വെ​ളി​ച്ചം ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്ന​ത്തെ തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ച​താ​യി കോ​സ്റ്റ​ൽ പോ​ലീ​സ് അ​റി​യി​ച്ചു.