ഛത്തീ​സ്ഗ​ഡി​ല്‍ പോ​രാ​ട്ടം ക​ന​ക്കു​ന്നു; കോ​ണ്‍​ഗ്ര​സി​ന് നേ​രി​യ മു​ന്നേ​റ്റം
ഛത്തീ​സ്ഗ​ഡി​ല്‍ പോ​രാ​ട്ടം ക​ന​ക്കു​ന്നു; കോ​ണ്‍​ഗ്ര​സി​ന് നേ​രി​യ മു​ന്നേ​റ്റം
Sunday, December 3, 2023 9:15 AM IST
റാ​യ്പൂ​ര്‍: ഛത്തീ​സ്ഗ​ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും തമ്മിൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം. ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ കോ​ണ്‍​ഗ്ര​സ് 44 സീ​റ്റി​ലും ബി​ജെ​പി 41 സീ​റ്റി​ലും മു​ന്നി​ല്‍ നി​ല്‍​ക്കു​ന്നു.

പാ​ട്ടാ​ൻ മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ൽ പി​ന്നി​ലാ​ണ്. ഛത്ത​സ്ഗ​ഡി​ല്‍ 90 സീ​റ്റു​ക​ളാ​ണ് ആ​കെ​യു​ള്ള​ത്. 46 സീ​റ്റു​ക​ളാ​ണ് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്.
Related News
<