സോളാർ കേസിൽ ജുഡീഷൽ അന്വേഷണം വേണം: ചാണ്ടി ഉമ്മൻ
Monday, June 5, 2023 7:46 PM IST
തിരുവനന്തപുരം: സോളാർ അന്വേഷണ കമ്മീഷനെതിരേ സിപിഐ നേതാവ് സി. ദിവാകരൻ ഉന്നയിച്ച ആക്ഷേപം ഗുരുതരമേറിയതാണെന്നും ഈ സാഹചര്യത്തിൽ സോളാർ വിവാദത്തിൽ ജുഡീഷൽ അന്വേഷണത്തിന് സർക്കാർ തയാറാകണമെന്നും ചാണ്ടി ഉമ്മൻ. സോളാർ കേസുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും വീണ്ടും അന്വേഷിക്കണം.
ജസ്റ്റീസ് ശിവരാജൻ കമ്മീഷന്റെ പ്രവർത്തനവും അന്വേഷിക്കണം. സി.ദിവാകരന്റെ പ്രതികരണം സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം താൻ ആവശ്യപ്പെടുന്നതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.