അതിർത്തിയിൽ സംഘർഷം രൂക്ഷം; സേനാമേധാവിമാരെ വിളിപ്പിച്ച് പ്രധാനമന്ത്രി
Tuesday, April 29, 2025 6:50 PM IST
ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം ചേരുന്നു. സേനാമേധാവിമാർക്കു പുറമെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ദേശീയ സുരക്ഷാ ഉപദേഷ്ടാവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
നാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള നിര്‍ണായക മന്ത്രിസഭ യോഗവും ചേരും. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം രണ്ടാം തവണയാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ യോഗം ചേരുന്നത്.
ആദ്യ യോഗത്തിലാണ് നയതന്ത്ര - സൈനിക തലങ്ങളില്‍ പാക്കിസ്ഥാനെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. നിയന്ത്രണ രേഖയിലും മറ്റ് അതിര്‍ത്തികളിലുമുള്ള ഏറ്റുമുട്ടലും യോഗം വിലയിരുത്തും.
നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി പാക് കപ്പലുകൾക്കും നിയന്ത്രണം പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.