വീണ്ടും മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ; സര്‍വസജ്ജമെന്ന് നാവിക സേന
Sunday, April 27, 2025 12:25 PM IST
ന്യൂഡല്‍ഹി: അറബിക്കടലില്‍ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി നാവിക സേന. ദീര്‍ഘദൂര കപ്പല്‍വേധ മിസൈലുകളാണ് നാവികസേന പരീക്ഷിച്ചത്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് നാവിക സേന വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇത് രണ്ടാം തവണയാണ് അറബിക്കടലില്‍ നാവികസേന മിസൈല്‍ പരീക്ഷണം നടത്തുന്നത്. രണ്ട് ദിവസം മുമ്പ് ഐഎന്‍എസ് സൂറത്ത് എന്ന യുദ്ധക്കപ്പലില്‍ നിന്ന് സേന മധ്യദൂര മിസൈല്‍ പരീക്ഷിച്ചിരുന്നു.
70 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള ഈ മിസൈല്‍ ഇസ്രയേലുമായി സഹകരിച്ച് വികസിപ്പിച്ചതാണ്. സി സ്കിമ്മിംഗ് മിസൈലുകളെതകര്‍ക്കുന്ന മിസൈലായിരുന്നു അന്ന് പരീക്ഷിച്ചത്.