പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ വേട്ടയാടാന്‍ ഇന്ത്യയ്ക്കൊപ്പം; യുഎസ് ഇന്റലിജന്‍സ് മേധാവി
Saturday, April 26, 2025 12:56 AM IST
വാഷിംഗ്ടണ്‍ ഡിസി: പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരഞ്ഞുപിടിക്കാനുള്ള ഇന്ത്യയുടെ ഉദ്യമത്തില്‍ അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്ന് യുഎസ് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദികളെ ഉറപ്പായും നിയമത്തിനു മുന്നിൽ എത്തിക്കേണ്ടതുണ്ടെന്നും തുള്‍സി ഗബ്ബാര്‍ഡ് പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് തുള്‍സി ഗബ്ബാര്‍ഡിന്റെ പ്രതികരണം.
പഹല്‍ഗാമില്‍ ഹിന്ദുക്കളെ ലക്ഷ്യമിടുകയും 26 പേരെ കൊലപ്പെടുത്തുകയും ചെയ്ത ഇസ്ലാമിക ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്കൊപ്പം എല്ലാ അര്‍ഥത്തിലും അമേരിക്ക നിലകൊള്ളുന്നതായി തുള്‍സി ഗബ്ബാര്‍ഡ് എക്സ് പോസ്റ്റില്‍ കുറിച്ചു.