ഐപിഎൽ: ഹൈദരാബാദിന് ടോസ്; ചെന്നൈയ്ക്ക് ബാറ്റിംഗ്
Friday, April 25, 2025 7:09 PM IST
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ബൗളിംഗ് തെരഞ്ഞെടുത്തു. ചെന്നൈയിലെ ചെപ്പോക്കിൽ 7.30 മുതലാണ് മത്സരം.
ചെന്നൈ രണ്ട് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. രചിൻ രവിന്ദ്രയ്ക്കും വിജയ് ശങ്കറിനും പകരം ഡിവാൾഡ് ബ്രെവിസും ദീപക് ഹൂഡയും പ്ലേയിംഗ് ഇലവണിലെത്തി. സൺറൈസേഴ്സ് കഴിഞ്ഞ മത്സരത്തിലെ അതേ ഇലവണെ നിലനിർത്തി.
ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേയിംഗ് ഇലവൺ: ഷെയ്ക് റഷീദ്, ആയുഷ് മാത്രെ, ദീപക് ഹൂഡ, സാം കരൺ, രവീന്ദ്ര ജഡേജ, ഡിവാൾഡ് ബ്രെവിസ്, ശിവം ദുബെ, എം.എസ്. ധോണി(നായകൻ/വിക്കറ്റ് കീപ്പർ), നൂർ അഹ്മദ്. ഖലീൽ അഹ്മദ്, മതീഷാ പതിരണ.
ഇംപാക്ട് സബ്സ്: അന്‍ഷുല്‍ കാംബോജ്, രവിചന്ദ്രന്‍ അശ്വിന്, കമലേഷ് നാഗര്‍കോട്ടി, രാമകൃഷ്ണ ഘോഷ്, ജാമി ഓവര്ട്ടണ്.
സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൺ: അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ ( വിക്കറ്റ് കീപ്പർ), അനികേത് വർമ, കമിന്ദു മെൻഡിസ്, പാറ്റ് കമ്മിൻസ്(നായകൻ), ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്, സീഷാൻ അൻസാരി, മുഹമ്മദ് ഷമി.
ഇംപാക്ട് സബ്സ്: ട്രാവിസ് ഹെഡ്, അഭിനവ് മനോഹര്‍, സച്ചിന് ബേബി, രാഹുല്‍ ചാഹര്‍, വിയാന്‍ മള്‍ഡര്‍.