അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ൽ​ഹി 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 203 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

39 റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ അ​ക്സ​ർ പ​ട്ടേ​ലാ​ണ് ഡ​ൽ​ഹി​യു​ടെ ടോ​പ് സ്കോ​റ​ർ. അ​ശു​തോ​ഷ് ശ​ർ​മ (37) , ട്രി​സ്റ്റ​ൺ സ്റ്റ​ബ്സ് (31) , ക​രു​ൺ നാ​യ​ർ (31), കെ.​എ​ൽ. രാ​ഹു​ൽ (28) എ​ന്നി​വ​രും ഡ​ൽ​ഹി​ക്കാ​യി തി​ള​ങ്ങി.

ഗു​ജ​റാ​ത്തി​ന് വേ​ണ്ടി പ്ര​സി​ദ് കൃ​ഷ്ണ നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ഇ​ഷാ​ന്ത് ശ​ർ​മ, ആ​ർ. സാ​യ് കി​ഷോ​ർ, മു​ഹ​മ്മ​ദ് സി​റാ​ജ്, അ​ർ​ഷാ​ദ് ഖാ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.