ഗൂഢാലോചന ഉണ്ടെന്ന എബ്രഹാമിന്റെ കത്ത് കിട്ടി; അദ്ദേഹം ഉന്നയിച്ച നിയമ പ്രശ്നങ്ങൾ പരിശോധിക്കണം, പിന്തുണച്ച് മുഖ്യമന്ത്രി
Wednesday, April 16, 2025 8:18 PM IST
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എബ്രഹാം ഉന്നയിക്കുന്ന നിയമ പ്രശ്നങ്ങൾ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗൂഢാലോചന ഉണ്ടെന്ന എബ്രഹാമിന്റെ കത്ത് കിട്ടി. കത്ത് പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ കേസ് എടുക്കാമെന്ന ഡിജിപിയുടെ ശിപാർശ കിട്ടിയില്ല. ദിവ്യ അയ്യർ അവർക്ക് തോന്നിയ കാര്യം പരസ്യമായി പ്രതികരിക്കുന്നു. അവരുടെ ഭർത്താവിന്റെ രാഷ്ട്രീയം മാത്രമണ് വിമർശിക്കുന്നവർ കാണുന്നത്.
ആ രാഷ്ട്രീയത്തിൽനിന്ന് വ്യത്യസ്ഥമായ നിലപാട് സ്വീകരിക്കാൻ പാടില്ല എന്ന ചിന്തയാണ് ഈ പുരുഷ മേധാവിത്വത്തിന്റെ ഭാഗമായി വരുന്നത്. ഇതിന്റെ ഭാഗമായാണ് അവരെ ആക്ഷേപിക്കാൻ തയാറാകുന്നത് എന്നും പിണറായി വിജയൻ വ്യക്തമാക്കി.