കോ​ഴി​ക്കോ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ന​ട​വ​യ​ലി​ൽ പു​ഞ്ച​ക്കു​ന്ന് ജോ​ബി​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​മി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണു 3500 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ ച​ത്തു.

ഫാ​മി​ന്‍റെ സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യും കാ​റ്റി​ൽ ത​ക​ർ​ന്നു. മ​രം ക​ട​പു​ഴ​കി വീ​ണ് ത​റ​പ്പേ​ൽ രോ​ഹി​ണി​യു​ടെ വീ​ട് ത​ക​ർ​ന്നു. എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലും മ​ഴ ശ​ക്ത​മാ​ണ്. കോ​ത​മം​ഗ​ലം മാ​തി​ര​പ്പ​ള്ളി​യി​ൽ തെ​ങ്ങ് വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ക​ന​ത്ത മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.