നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറിന്റെ പിന്തുണ യുഡിഎഫിന് വേണം: വി.ഡി. സതീശൻ
Saturday, April 12, 2025 6:45 PM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറിന്റെ പിന്തുണ യുഡിഎഫിന് വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി.വി അൻവർ യുഎഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് യുഡിഎഫ് സ്വീകരിച്ചിട്ടുണ്ടെന്നും. അദ്ദേഹം യുഡിഎഫിന് ഒപ്പം ഉണ്ടാകുമെന്നും പാലക്കാട് തോൽവിയിൽ നിന്ന് സി.പി.എം പാഠം പഠിച്ചിട്ടില്ലെന്നും പഠിക്കരുതെന്നും വി.ഡി. സതീശൻ പറഞ്ഞു.
വിദ്വേഷ പ്രസംഗം ആര് നടത്തിയാലും യുഡിഎഫ് അതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെ കുറിച്ച് പറഞ്ഞത് ആലപ്പുഴയിൽ എത്തിയപ്പോൾ മുഖ്യമന്ത്രി അനുകൂലിക്കുകയാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു.
അമിത് ഷായും മുഖ്യമന്ത്രിയും തമ്മിൽ എന്താണ് വ്യത്യാസമെന്നും വിഡി സതീശൻ ചോദിച്ചു.