കോഴിക്കോട് രൂപത ഇനി അതിരൂപത; മാര്‍ വര്‍ഗീസ് ചക്കാലയ്ക്കല്‍ ആർച്ച് ബിഷപ്പ്
Saturday, April 12, 2025 4:29 PM IST
കോഴിക്കോട്: മലബാറിലെ മാതൃരൂപതയായ കോഴിക്കോട് രൂപതയെ അതിരൂപതയായി ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തി. മാര്‍ വര്‍ഗീസ് ചക്കാലയ്ക്കല്‍ ഇനി ആര്‍ച്ച് ബിഷപ് പദവി അലങ്കരിക്കും.
ഇന്ന് വത്തിക്കാനിലും കോഴിക്കോട് രൂപതാ ആസ്ഥാനത്തും ഒരേസമയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. തലശേരി അതിരൂപത മെത്രാന് മാര്‍ ജോസഫ് പാംബ്ലാനിയാണ് മാര്‍പാപ്പയുടെ ഉത്തരവ് ബിഷപ് ഹൗസില്‍ വായിച്ചത്.
രൂപത സ്ഥാപിതമായി 102 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് അതിരൂപത പദവിക്ക് അംഗീകാരം ലഭിക്കുന്നത്. ഇതോടെ കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ ഇനിമുതൽ കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ വരും.
വരാപ്പുഴയ്ക്കും തിരുവനന്തപുരത്തിനും ശേഷം ലത്തീന്‍ സഭയ്ക്ക് കീഴില്‍ മൂന്നമാതായി വരുന്നതാണ് കോഴിക്കോട് അതിരൂപത.