എറണാകുളം ജില്ലാ കോടതിവളപ്പിൽ അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി
Friday, April 11, 2025 4:44 AM IST
കൊച്ചി: എറണാകുളത്ത് അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. എറണാകുളം ജില്ലാ കോടതിവളപ്പിൽ ആണ് സംഭവം.
16 എസ്എഫ്ഐ പ്രവർത്തകർക്കും എട്ട് അഭിഭാഷകർക്കും പരിക്കേറ്റതായാണ് വിവരം. സംഘർഷം നിയന്ത്രിക്കാൻ എത്തിയ പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ബാർ അസോസിയേഷന്റെ വാർഷികാഘോഷത്തിൽ എസ്എഫ്ഐക്കാർ പ്രശ്നമുണ്ടാക്കിയെന്ന് അഭിഭാഷകർ ആരോപിക്കുന്നു. എന്നാൽ അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘർഷത്തിനു കാരണമായതെന്ന് എസ്എഫ്ഐ പ്രവർത്തകർ പറയുന്നു.