റിപ്പോ കാല് ശതമാനം കുറച്ച് ആര്‍ബിഐ: പലിശ കുറയും
Wednesday, April 9, 2025 10:29 AM IST
മുംബൈ: റിപ്പോ നിരക്ക് വീണ്ടും കുറച്ച് റിസര്‍വ് ബാങ്ക്. കാൽ ശതമാനമാണ് ആർബിഐ റിപ്പോ നിരക്ക് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് ആറ് ശതമാനമായി.
2025-26 സാമ്പത്തിക വർഷത്തിലെ സിപിഐ പണപ്പെരുപ്പം നാല് ശതമാനമായിരിക്കുമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
നിരക്കില്‍ 0.25 ശതമാനം കുറവ് വന്നതോടെ റിപ്പോ റേറ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ പലിശ നിരക്ക് ഉടനെ കുറയും. ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുകയില്‍ കാല് ശതമാനത്തോളം കുറവുവരും.
ആർബിഐ ഫെബ്രുവരിയിൽ റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചിരുന്നു.