മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേ ഇഡി കേസെടുത്തേക്കും; എസ്എഫ്ഐഒയോട് രേഖകള്‍ ആവശ്യപ്പെട്ടു
Wednesday, April 9, 2025 9:05 AM IST
ന്യൂഡൽഹി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ ഇഡി കേസെടുത്തേക്കും. കേസ് സംബന്ധിച്ച രേഖകൾ ഇഡി എസ്എഫ്ഐഒയോട് ആവശ്യപ്പെട്ടു.
കേസ് കള്ളപ്പണ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ വാദം. പിഎംഎൽഎ ആക്ട് പ്രകാരമുള്ള കള്ളപ്പണ ഇടപാട് ഈ കേസിൽ നടന്നിട്ടുണ്ടെന്ന് ഇഡി പ്രാഥമിക അന്വേഷണത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.
നേരത്തെ കേസ് കർണാടക ഹൈക്കോടതിയിൽ വന്നപ്പോഴാണ് ഇഡി പ്രാഥമികാന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ എസ്എഫ്ഐഒയോട് ഇഡി രേഖകൾ ആവശ്യപ്പെട്ടിരിക്കുന്നത്.