വഖഫ് നിയമഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് കിരണ്‍ റിജിജു
Thursday, April 3, 2025 2:26 PM IST
ന്യൂഡൽഹി: ലോക്സഭയിൽ പാസായ വഖഫ് നിയമഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരണ്‍ റിജിജു. വിശദമായ കൂടിയാലോചനകളാണ് ബില്ലിൽ നടത്തിയതെന്നും മന്ത്രി പറഞ്ഞു.
വഖഫ് നിയമ ഭേദഗതി ബിൽ ഉമീദ് ( യൂണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ് ആക്ട്-UMEED) ബിൽ എന്ന പേരിൽ അറിയപ്പെടുമെന്നും മന്ത്രി വിശദീകരിച്ചു.
ബില്ലില്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. രാജ്യസഭ കടന്നാൽ ബില്ലിന് പാർലമെന്റിന്റെ അംഗീകാരമാകും. തുടർന്ന് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും.
പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് വഖഫ് ബോർഡുകളുടെയും വഖഫ് കൗൺസിലുകളുടെയും അടിസ്ഥാനരൂപം പൊളിച്ചെഴുതുന്ന "വഖഫ് ഭേദഗതി ബിൽ -2025' ലോക്സഭയിൽ പാസായത്.