കടിഞ്ഞാൺ പിടിക്കാൻ രാജീവ് ചന്ദ്രശേഖർ; എൻഡിഎ സംസ്ഥാന നേതൃയോഗം ഇന്ന്
Thursday, April 3, 2025 11:40 AM IST
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിനു ശേഷമുള്ള ശേഷമുള്ള എൻഡിഎയുടെ ആദ്യ സംസ്ഥാന നേതൃയോഗം ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ടിന് ചേർത്തലയിലാണ് യോഗം.
എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയും മുതിർന്ന ബിജെപി നേതാക്കളും ഘടകകക്ഷി പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
ഇന്ന് വിവിധ സമുദായ നേതാക്കളുമായും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തും. രാവിലെ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കൂടിക്കാഴ്ച നടത്തും.