ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ പാ​സാ​യി. ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച് 288പേ​രും എ​തി​ർ​ത്ത് 232 പേ​രും വോ​ട്ടു ചെ​യ്തു.

14 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ബി​ൽ പാ​സാ​യ​ത്. പ്ര​തി​പ​ക്ഷം നി​ർ​ദേ​ശി​ച്ച ഭേ​ദ​ഗ​തി​ക​ളും ത​ള്ളി.

വോ​ട്ടെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള പ്ര​തി​പ​ക്ഷ എം​പി​മാ​രാ​യ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​രു​ടെ ഭേ​ഗ​ദ​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ശ​ബ്ദ​വോ​ട്ടോ​ടെ ത​ള്ളി. ഇ.​ടി. മു​ഹ​മ്മ​ദ്‌ ബ​ഷീ​ര്‍, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ ഭേ​ദ​ഗ​തി​ക​ളും സ​ഭ ത​ള്ളി.

അ​തേ​സ​മ​യം, വ​ഖ​ഫ് ദേ​ദ​ഗ​തി ബി​ല്ലി​ന് പി​ന്നാ​ലെ ച​ർ​ച്ച് ബി​ല്ല് വ​രു​മെ​ന്ന് ഹൈ​ബി ഈ​ഡ​ൻ എം​പി പ​റ​ഞ്ഞു. ബി​ജെ​പി ക്രി​സ്ത്യ​ൻ സ്വ​ത്തു​ക്ക​ളി​ലും കൈ​ക​ട​ത്തു​മെ​ന്നും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ക​യാ​ണ് അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും ഹൈ​ബി ഈ​ഡ​ൻ പ​റ​ഞ്ഞു.