എയിംസ് കോഴിക്കോട്ട് സ്ഥാപിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി
Friday, March 28, 2025 9:08 PM IST
ന്യൂഡൽഹി: കേരളത്തിനുള്ള എയിംസ് കോഴിക്കോട് ജില്ലയിൽ സ്ഥാപിക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഇക്കാര്യം അദ്ദേഹം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയോട് ആവശ്യപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളജും, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുമുണ്ട്. സംസ്ഥാനത്ത് പിന്നാക്കം നിൽക്കുന്ന കാസർഗോഡ് ജില്ലയ്ക്ക് എയിംസ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് എയിംസ് സ്ഥാപിക്കാനായി സംസ്ഥാന സർക്കാർ നൽകിയ പ്രൊപോസൽ തിരുത്തി വാങ്ങണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ അദ്ദേഹം ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
തൊഴിലാളികളായി പ്രഖ്യാപിച്ചാൽ സംസ്ഥാനത്ത് ആശ വർക്കർമാർ തുടരുന്ന സമരം നിർത്തുമെന്നും ആരോഗ്യമന്ത്രിയോട് അദ്ദേഹം പറഞ്ഞു.