അനധികൃത സ്വത്ത് സന്പാദനക്കേസ്; കെ. ബാബുവിനെതിരെ ഇഡി കുറ്റപത്രം
Wednesday, March 26, 2025 4:39 PM IST
കൊച്ചി: അനധികൃത സ്വത്ത് സന്പാദനക്കേസിൽ കെ.ബാബു എംഎൽഎയ്ക്കെതിരെ ഇഡി കുറ്റപത്രം. കൊച്ചിയിലെ കോടിതിയിലാണ് ഇഡി കുറ്റപത്രം നൽകിയത്.
അനധികൃത സ്വത്ത് സന്പാദനവും കള്ളപ്പണ ഇടപാടുമാണ് ഇഡി പരിശോധിച്ചത്. ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.
മന്ത്രിയായിരിക്കെ അനധികൃതമായി സമ്പാദിച്ചെന്ന് കണ്ടെത്തിയ സ്വത്താണ് കള്ളപ്പണ ഇടപാട് നിരോധന നിയമ നിയമ (പിഎംഎൽഎ) പ്രകാരം ഇഡി കണ്ടുകെട്ടിയത്.
ഇഡി നടപടിക്കെതിരെ ബാബു ഫയല്‍ ചെയ്ത ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം പ്രതികരിക്കുമെന്ന് ബാബു അറിയിച്ചു.