ആശാ വർക്കർമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
Wednesday, March 19, 2025 12:10 PM IST
തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാ വർക്കർമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. എൻഎച്ച്എം ഡയറക്ടറാണ് ചർച്ചയ്ക്ക് ക്ഷണിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30ന് എൻഎച്ച്എം സ്റ്റേറ്റ് ഓഫീസിലാണ് ചർച്ച.
അതേസമയം ആവശ്യങ്ങളിൽനിന്ന് ഒരടി പിന്നോട്ടില്ലെന്ന് ആശാ വർക്കർമാർ പറഞ്ഞു. വ്യാഴാഴ്ച ആശാ വർക്കർമാർ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കെയാണ് സർക്കാർ ചർച്ചയ്ക്ക് തയാറായത്.
ആശാ പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 38 ദിവസമായിരിക്കുകയാണ്.