ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​റി​ന് സ​മീ​പം അ​ര​ണ​ക്ക​ല്ലി​ൽ ക​ടു​വ​യി​റ​ങ്ങി. തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ നാ​രാ‍​യ​ണ​ന്‍റെ പ​ശു​വി​നെ ക​ടു​വ കൊ​ന്നു.

കൂ​ടാ​തെ, അ​യ​ൽ​വാ​സി ബാ​ല​മു​രു​ക​ന്‍റെ വ​ള​ത്തു​നാ​യ​യെ​യും ക​ടു​വ ക​ടി​ച്ചു​കൊ​ന്നു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഗ്രാ​മ്പി​യി​ൽ ക​ണ്ട ക​ടു​വ ത​ന്നെ​യാ​ണ് ഇ​വി​ടെ​യും ഇ​റ​ങ്ങി​യ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.