കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്
Thursday, March 13, 2025 9:30 PM IST
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുതിർന്ന സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ സമൻസ്. ചോദ്യം ചെയ്യലിന് ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം.
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് കെ രാധാകൃഷ്ണന് സമൻസ് നൽകിയിരിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്ന വേളയിൽ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ.രാധാകൃഷ്ണൻ. അന്ന് നടത്തിയ ചില ബാങ്ക് ഇടപാടുകളും ആയി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്ലെന്നാണ് ഇഡി പറയുന്നത്.
ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സമൻസ് നൽകിയിരുന്നത്. എം പി ഡൽഹിയിലായിരുന്നതിനാൽ പിഎ യുടെ കൈവശമാണ് സമൻസ് നൽകിയത്. മറ്റൊരു ദിവസം ഹാജരാകണമെന്ന് കാട്ടി എംപി യ്ക്ക് വീണ്ടും സമൻസ് അയയ്ക്കുമെന്ന് ഇ ഡി വ്യക്തമാക്കി.
വെള്ളിയാഴ്ച വാർത്താ സമ്മേളനം നടത്തി പ്രതികരിക്കുമെന്നാണ് കെ രാധാകൃഷ്ണനോടടുത്ത വൃത്തങ്ങൾ പറയുന്നത്.