വയനാട് പുനരധിവാസം: നെടുമ്പാല എസ്റ്റേറ്റ് തല്ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍
Thursday, March 13, 2025 4:03 PM IST
കൊച്ചി: വയനാട് പുനരധിവാസത്തിനായി നെടുന്പാല എസ്റ്റേറ്റ് തൽക്കാലം ഏറ്റെടുക്കില്ലെന്ന് സർക്കാർ. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് മുൻപാകെ ഹാരിസണ്‍സ് മലയാളത്തിന്റെ അപ്പീലിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുക എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമായിരിക്കും. 215 കുടുംബങ്ങളെയാണ് ആദ്യ ഘട്ടത്തിൽ പുനരധിവസിപ്പിക്കുകയെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ശേഷിക്കുന്നവർ എത്രയെന്ന് വിലയിരുത്തിയശേഷമാകും തുടർനടപടിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. ദുരന്തബാധിതരില്‍ പലരും 15 ലക്ഷം രൂപ നഷ്ടപരിഹാരം മതിയെന്ന നിലപാടാണ് എടുത്തത്. എന്നാൽ നഷ്ടപരിഹാര ആവശ്യം ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് അറിയിച്ചു.